കേ രളത്തിലെ കുട്ടികളുടെ സമാന്തര വിദ്യാഭ്യാസ സാംസ്കാരിക പ്രസ്ഥാനമാണ് ബാലസംഘം . ശാസ്ത്രീയവും ചരിത്ര പരവുമായ ജീവിത വീക്ഷണവും യുക്തിബോധവും വളര്‍ത്തി സാമൂഹ്യ പ്രതിബദ്ധതയുള്ള പുതു തലമുറകളെ വാര്‍ത്തെടുക്കുകയാണ്, സമാന്തര വിദ്യാഭ്യാസ-സാംസ്കാരിക പ്രവര്‍ത്തനത്തിലൂടെ ബാലസംഘം ലക്ഷ്യമാക്കുന്നത് ഈ ലക്‌ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ വേണ്ടി പ്രവത്തിക്കുന്ന ബാലസംഘം പ്രവര്‍ത്തകര്‍ക്ക് മാനവ സമൂഹത്തിന്റെ വളര്‍ച്ചയെ പറ്റിയും , ഇന്ത്യയുടെ നാളെയെ പറ്റിയുമുള്ള അടിസ്ഥാന ധാരണകള്‍ ഉണ്ടാകേണ്ടാതായുണ്ട് . അതോടൊപ്പം കുട്ടികളുടെ പ്രകൃതം സംബന്ധിച്ച നൂതന മനശാസ്ത്ര സിന്ദ്ധാന്തങ്ങളെ കുറിച്ചും മനുഷ്യ വിമോചനം ലാക്കാക്കി യുള്ള വിദ്യാഭ്യാസ സങ്കല്‍പ്പങ്ങളെ കുറിച്ചും ആഴത്തിലുള്ള അറിവും അവര്‍ക്കുണ്ടായിരിക്കണം
ബാലസംഘം പ്രവര്‍ത്തനങ്ങളുടെ വിപുലീകരണത്തിനും അവയുടെ ഉള്‍ക്കാമ്പ് വര്‍ദ്ധിപ്പിക്കുന്നതിനും ഈ വെബ്‌ സൈറ്റ് സഹായകമാകുമെന്ന് കരുതുന്നു .
" പഠിച്ചു ഞങ്ങള്‍ നല്ലവരാകും ജയിച്ചു ഞങ്ങള്‍ മുന്നേറും പടുത്തുയര്തും ഭാരത മണ്ണില്‍ സമത്വ സുന്ദര നവലോകം ... "

കണ്‍വീനെര്സ് കണ്‍വെന്‍ഷന്‍

അവധി ക്കാല പ്രവര്‍ത്തനങ്ങള്‍ പ്ലാന്‍ ചെയ്യുന്നതിന് വേണ്ടിയുള്ള  ഏരിയാ തല കണ്‍വീനെര്സ്‌  കണ്‍ വെന്‍ഷന്‍  കാലിക്കടവ് രമ്യ ഫൈന്‍ ആര്‍ട്സ്‌ ഹാളില്‍ നടന്നു . എരിയാ സെക്രട്ടറി ഉമേഷ്‌ പിലിക്കോട്‌ സ്വാഗതം പറഞ്ഞു .
ജില്ല കണ്‍ വീനെര്‍ അജയന്‍ പനയാല്‍ ഉല്‍ഘാടനം ചെയ്തു. ഏരിയാ പ്രസിടന്റ്റ്‌ രജിന അധ്യക്ഷയായ സദസ്സില്‍  ജില്ല ജോ . സെക്രട്ടറി അഭിലാഷ്‌ , പ്രകാശ്‌ കുതിരുമ്മല്‍ എന്നിവര്‍ സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...