കേ രളത്തിലെ കുട്ടികളുടെ സമാന്തര വിദ്യാഭ്യാസ സാംസ്കാരിക പ്രസ്ഥാനമാണ് ബാലസംഘം . ശാസ്ത്രീയവും ചരിത്ര പരവുമായ ജീവിത വീക്ഷണവും യുക്തിബോധവും വളര്‍ത്തി സാമൂഹ്യ പ്രതിബദ്ധതയുള്ള പുതു തലമുറകളെ വാര്‍ത്തെടുക്കുകയാണ്, സമാന്തര വിദ്യാഭ്യാസ-സാംസ്കാരിക പ്രവര്‍ത്തനത്തിലൂടെ ബാലസംഘം ലക്ഷ്യമാക്കുന്നത് ഈ ലക്‌ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ വേണ്ടി പ്രവത്തിക്കുന്ന ബാലസംഘം പ്രവര്‍ത്തകര്‍ക്ക് മാനവ സമൂഹത്തിന്റെ വളര്‍ച്ചയെ പറ്റിയും , ഇന്ത്യയുടെ നാളെയെ പറ്റിയുമുള്ള അടിസ്ഥാന ധാരണകള്‍ ഉണ്ടാകേണ്ടാതായുണ്ട് . അതോടൊപ്പം കുട്ടികളുടെ പ്രകൃതം സംബന്ധിച്ച നൂതന മനശാസ്ത്ര സിന്ദ്ധാന്തങ്ങളെ കുറിച്ചും മനുഷ്യ വിമോചനം ലാക്കാക്കി യുള്ള വിദ്യാഭ്യാസ സങ്കല്‍പ്പങ്ങളെ കുറിച്ചും ആഴത്തിലുള്ള അറിവും അവര്‍ക്കുണ്ടായിരിക്കണം
ബാലസംഘം പ്രവര്‍ത്തനങ്ങളുടെ വിപുലീകരണത്തിനും അവയുടെ ഉള്‍ക്കാമ്പ് വര്‍ദ്ധിപ്പിക്കുന്നതിനും ഈ വെബ്‌ സൈറ്റ് സഹായകമാകുമെന്ന് കരുതുന്നു .
" പഠിച്ചു ഞങ്ങള്‍ നല്ലവരാകും ജയിച്ചു ഞങ്ങള്‍ മുന്നേറും പടുത്തുയര്തും ഭാരത മണ്ണില്‍ സമത്വ സുന്ദര നവലോകം ... "

ബാലസംഘം ജില്ലാ സമ്മേളനം - സെപ്തംബര്‍ 13, 14

ബാലസംഘം ജില്ലാ സമ്മേളനം - സെപ്തംബര്‍ 13, 14  തിയ്യതികളില്‍ നീലേശ്വരത്തു വെച്ച് നടക്കും




പാലസ്തീൻ ഐക്യദാർഢ്യം -സ്നേഹദീപം

പൊരുതുന്ന പാലസ്തീൻ ബാല്യങ്ങൾക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ബാലസംഘം കാലിക്കടവിൽ സ്നേഹദീപം തെളിയിച്ചു. പരിപാടി ഉമേഷ്‌ പിലിക്കോട്‌ ഉൽഘാടനം ചെയ്തു. ടി.പി. ഷിപിൻ സ്വാഗതം പറഞ്ഞു. ടിവി ശരത്ത്‌ അധ്യക്ഷനായി. കെ വി അതുൽ പാലസ്തീൻ ഐക്യദാർഢ്യ പ്രതിജ്ഞ അവതരിപ്പിച്ചു. ഭരതൻ കോതോളി,പ്രകാശൻ കുതിരുമ്മൽ, എൻ വി പ്രകാശൻ, എൻ രവീന്ദ്രൻ എന്നിവർ സംബന്ധിച്ചു






ബാലസംഘം തൃക്കരിപ്പൂർ ഏരിയ സമ്മേളനം

ബാലസംഘം തൃക്കരിപ്പൂർ ഏരിയ സമ്മേളനം സംഘടിപ്പിച്ചു. 

ബാലസംഘം തൃക്കരിപ്പൂർ ഏരിയാ സമ്മേളനം കൊടക്കാട്‌ കുഞ്ഞിപ്പാറ യു പി സ്കൂളിൽ വെച്ചു നടന്നു . പ്രശസ്ത സിനിമാ താരം ഋതേഷ്‌ അരമന സമ്മേളനം ഉൽഘാടനം ചെയ്തു. യദു കൃഷ്ണ അധ്യക്ഷനായി. സുകുമാരൻ സ്വാഗതം പറഞ്ഞു. പപ്പൻ കുട്ടമത്ത്‌, എം വി രതീഷ്‌, ഭരതൻ കോതോളി, ഷിപിൻ ദാസ്‌, കെവി ഉമേഷ്‌, കെ വി രവീന്ദ്രൻ, ഭജിത്‌, പി.പി പ്രസന്ന, പ്രകാശൻ, പി ശ്യാമള, കുഞ്ഞികൃഷ്ണൻ, തുടങ്ങിയവർ സംസാരിച്ചു. വിപിപി മുസ്തഫ, എം വി ചന്ദ്രൻ, ടി വി ഗോവിന്ദൻ, നാരായണൻ തുടങ്ങിയവർ സംബന്ധിച്ചു.
പുതിയ ഭാരവാഹികളായി ശരത്‌ (പ്രസിഡണ്ട്‌) ഷിപിൻ( സെക്രട്ടറി) കെ വി ഉമേഷ്‌ (കൺ വീനർ) എന്നിവരെ സമ്മേളനം തെരെഞ്ഞെടുത്തു.







വേനല്‍ത്തുമ്പി കലാജാഥ - തൃക്കരിപ്പൂര്‍ ഏരിയ

ബാലസംഘം കാസറഗോഡ്‌ ജില്ല കമ്മിറ്റിയുടെ വേനല്‍ത്തുമ്പി കലജാഥകള്‍ പര്യടനം തുടങ്ങി. തെക്കന്‍ മേഖല ജാഥ വലിയ പറമ്പ്‌ , പട്ടേല്‍ കടപ്പുറത്ത് വെച്ച് സുനില്‍ കുന്നരു ഉല്‍ഘാടനം ചെയ്തു . ജാഥയുടെ ഏരിയാ തല സമാപനം കൊടക്കാട് റെഡ്‌ സ്റ്റാര്‍ ക്ലബ്‌ പരിസരത്ത് നടന്നു . കലാ ജാഥ അംഗങ്ങള്ക്ക് ഏരിയാ കമ്മറ്റി ഉപഹാരം നല്‍കി 

വേനല്‍ ത്തുമ്പി ജില്ലാ പരിശീലനം

വേനല്‍ ത്തുമ്പി ജില്ലാ പരിശീലനം  നീലേശ്വരം ഏരിയ യില്‍ ആരംഭിച്ചു . കൊല്ലമ്പാര,ബിരിക്കുളം, കാലിച്ചാമരം എന്നിവിടങ്ങളില്‍ നടക്കുന്ന ക്യാമ്പ് ഏപ്രില്‍ 24  നു സമാപിക്കും . ഭരതന്‍ പിലിക്കോട് , ഉണ്ണി രാജ് , സുഭാഷ്‌ അറുകര , സാദാ ശിവ കുമ്പള എന്നിവര്‍ ക്യാമ്പില്‍
Related Posts Plugin for WordPress, Blogger...