കേ രളത്തിലെ കുട്ടികളുടെ സമാന്തര വിദ്യാഭ്യാസ സാംസ്കാരിക പ്രസ്ഥാനമാണ് ബാലസംഘം . ശാസ്ത്രീയവും ചരിത്ര പരവുമായ ജീവിത വീക്ഷണവും യുക്തിബോധവും വളര്‍ത്തി സാമൂഹ്യ പ്രതിബദ്ധതയുള്ള പുതു തലമുറകളെ വാര്‍ത്തെടുക്കുകയാണ്, സമാന്തര വിദ്യാഭ്യാസ-സാംസ്കാരിക പ്രവര്‍ത്തനത്തിലൂടെ ബാലസംഘം ലക്ഷ്യമാക്കുന്നത് ഈ ലക്‌ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ വേണ്ടി പ്രവത്തിക്കുന്ന ബാലസംഘം പ്രവര്‍ത്തകര്‍ക്ക് മാനവ സമൂഹത്തിന്റെ വളര്‍ച്ചയെ പറ്റിയും , ഇന്ത്യയുടെ നാളെയെ പറ്റിയുമുള്ള അടിസ്ഥാന ധാരണകള്‍ ഉണ്ടാകേണ്ടാതായുണ്ട് . അതോടൊപ്പം കുട്ടികളുടെ പ്രകൃതം സംബന്ധിച്ച നൂതന മനശാസ്ത്ര സിന്ദ്ധാന്തങ്ങളെ കുറിച്ചും മനുഷ്യ വിമോചനം ലാക്കാക്കി യുള്ള വിദ്യാഭ്യാസ സങ്കല്‍പ്പങ്ങളെ കുറിച്ചും ആഴത്തിലുള്ള അറിവും അവര്‍ക്കുണ്ടായിരിക്കണം
ബാലസംഘം പ്രവര്‍ത്തനങ്ങളുടെ വിപുലീകരണത്തിനും അവയുടെ ഉള്‍ക്കാമ്പ് വര്‍ദ്ധിപ്പിക്കുന്നതിനും ഈ വെബ്‌ സൈറ്റ് സഹായകമാകുമെന്ന് കരുതുന്നു .
" പഠിച്ചു ഞങ്ങള്‍ നല്ലവരാകും ജയിച്ചു ഞങ്ങള്‍ മുന്നേറും പടുത്തുയര്തും ഭാരത മണ്ണില്‍ സമത്വ സുന്ദര നവലോകം ... "

പ്രതിഷേധ കൂട്ടായ്മ


ശിശു ക്ഷേമ സമിതിയില്‍ ജനാധിപത്യം പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ട്. ബാലസംഘം കാസറഗോഡ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു.

കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ വെച്ച് ഫെബ്രു : 25 നു വൈകീട്ട് 4 മണിക്ക് നടക്കുന്ന പരിപാടിയില്‍ ജില്ലയിലെ വിവിധ ഏരിയകളില്‍ നിന്നായി ആയിരകണക്കിന് കൂട്ടുകാര്‍ പങ്കെടുക്കും.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...