കേ രളത്തിലെ കുട്ടികളുടെ സമാന്തര വിദ്യാഭ്യാസ സാംസ്കാരിക പ്രസ്ഥാനമാണ് ബാലസംഘം . ശാസ്ത്രീയവും ചരിത്ര പരവുമായ ജീവിത വീക്ഷണവും യുക്തിബോധവും വളര്‍ത്തി സാമൂഹ്യ പ്രതിബദ്ധതയുള്ള പുതു തലമുറകളെ വാര്‍ത്തെടുക്കുകയാണ്, സമാന്തര വിദ്യാഭ്യാസ-സാംസ്കാരിക പ്രവര്‍ത്തനത്തിലൂടെ ബാലസംഘം ലക്ഷ്യമാക്കുന്നത് ഈ ലക്‌ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ വേണ്ടി പ്രവത്തിക്കുന്ന ബാലസംഘം പ്രവര്‍ത്തകര്‍ക്ക് മാനവ സമൂഹത്തിന്റെ വളര്‍ച്ചയെ പറ്റിയും , ഇന്ത്യയുടെ നാളെയെ പറ്റിയുമുള്ള അടിസ്ഥാന ധാരണകള്‍ ഉണ്ടാകേണ്ടാതായുണ്ട് . അതോടൊപ്പം കുട്ടികളുടെ പ്രകൃതം സംബന്ധിച്ച നൂതന മനശാസ്ത്ര സിന്ദ്ധാന്തങ്ങളെ കുറിച്ചും മനുഷ്യ വിമോചനം ലാക്കാക്കി യുള്ള വിദ്യാഭ്യാസ സങ്കല്‍പ്പങ്ങളെ കുറിച്ചും ആഴത്തിലുള്ള അറിവും അവര്‍ക്കുണ്ടായിരിക്കണം
ബാലസംഘം പ്രവര്‍ത്തനങ്ങളുടെ വിപുലീകരണത്തിനും അവയുടെ ഉള്‍ക്കാമ്പ് വര്‍ദ്ധിപ്പിക്കുന്നതിനും ഈ വെബ്‌ സൈറ്റ് സഹായകമാകുമെന്ന് കരുതുന്നു .
" പഠിച്ചു ഞങ്ങള്‍ നല്ലവരാകും ജയിച്ചു ഞങ്ങള്‍ മുന്നേറും പടുത്തുയര്തും ഭാരത മണ്ണില്‍ സമത്വ സുന്ദര നവലോകം ... "

പാലസ്തീൻ ഐക്യദാർഢ്യം -സ്നേഹദീപം

പൊരുതുന്ന പാലസ്തീൻ ബാല്യങ്ങൾക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ബാലസംഘം കാലിക്കടവിൽ സ്നേഹദീപം തെളിയിച്ചു. പരിപാടി ഉമേഷ്‌ പിലിക്കോട്‌ ഉൽഘാടനം ചെയ്തു. ടി.പി. ഷിപിൻ സ്വാഗതം പറഞ്ഞു. ടിവി ശരത്ത്‌ അധ്യക്ഷനായി. കെ വി അതുൽ പാലസ്തീൻ ഐക്യദാർഢ്യ പ്രതിജ്ഞ അവതരിപ്പിച്ചു. ഭരതൻ കോതോളി,പ്രകാശൻ കുതിരുമ്മൽ, എൻ വി പ്രകാശൻ, എൻ രവീന്ദ്രൻ എന്നിവർ സംബന്ധിച്ചു






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...