കേ രളത്തിലെ കുട്ടികളുടെ സമാന്തര വിദ്യാഭ്യാസ സാംസ്കാരിക പ്രസ്ഥാനമാണ് ബാലസംഘം . ശാസ്ത്രീയവും ചരിത്ര പരവുമായ ജീവിത വീക്ഷണവും യുക്തിബോധവും വളര്‍ത്തി സാമൂഹ്യ പ്രതിബദ്ധതയുള്ള പുതു തലമുറകളെ വാര്‍ത്തെടുക്കുകയാണ്, സമാന്തര വിദ്യാഭ്യാസ-സാംസ്കാരിക പ്രവര്‍ത്തനത്തിലൂടെ ബാലസംഘം ലക്ഷ്യമാക്കുന്നത് ഈ ലക്‌ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ വേണ്ടി പ്രവത്തിക്കുന്ന ബാലസംഘം പ്രവര്‍ത്തകര്‍ക്ക് മാനവ സമൂഹത്തിന്റെ വളര്‍ച്ചയെ പറ്റിയും , ഇന്ത്യയുടെ നാളെയെ പറ്റിയുമുള്ള അടിസ്ഥാന ധാരണകള്‍ ഉണ്ടാകേണ്ടാതായുണ്ട് . അതോടൊപ്പം കുട്ടികളുടെ പ്രകൃതം സംബന്ധിച്ച നൂതന മനശാസ്ത്ര സിന്ദ്ധാന്തങ്ങളെ കുറിച്ചും മനുഷ്യ വിമോചനം ലാക്കാക്കി യുള്ള വിദ്യാഭ്യാസ സങ്കല്‍പ്പങ്ങളെ കുറിച്ചും ആഴത്തിലുള്ള അറിവും അവര്‍ക്കുണ്ടായിരിക്കണം
ബാലസംഘം പ്രവര്‍ത്തനങ്ങളുടെ വിപുലീകരണത്തിനും അവയുടെ ഉള്‍ക്കാമ്പ് വര്‍ദ്ധിപ്പിക്കുന്നതിനും ഈ വെബ്‌ സൈറ്റ് സഹായകമാകുമെന്ന് കരുതുന്നു .
" പഠിച്ചു ഞങ്ങള്‍ നല്ലവരാകും ജയിച്ചു ഞങ്ങള്‍ മുന്നേറും പടുത്തുയര്തും ഭാരത മണ്ണില്‍ സമത്വ സുന്ദര നവലോകം ... "

വേനല്‍ത്തുമ്പി കലാജാഥ - തൃക്കരിപ്പൂര്‍ ഏരിയ

ബാലസംഘം കാസറഗോഡ്‌ ജില്ല കമ്മിറ്റിയുടെ വേനല്‍ത്തുമ്പി കലജാഥകള്‍ പര്യടനം തുടങ്ങി. തെക്കന്‍ മേഖല ജാഥ വലിയ പറമ്പ്‌ , പട്ടേല്‍ കടപ്പുറത്ത് വെച്ച് സുനില്‍ കുന്നരു ഉല്‍ഘാടനം ചെയ്തു . ജാഥയുടെ ഏരിയാ തല സമാപനം കൊടക്കാട് റെഡ്‌ സ്റ്റാര്‍ ക്ലബ്‌ പരിസരത്ത് നടന്നു . കലാ ജാഥ അംഗങ്ങള്ക്ക് ഏരിയാ കമ്മറ്റി ഉപഹാരം നല്‍കി 





















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...