കേ രളത്തിലെ കുട്ടികളുടെ സമാന്തര വിദ്യാഭ്യാസ സാംസ്കാരിക പ്രസ്ഥാനമാണ് ബാലസംഘം . ശാസ്ത്രീയവും ചരിത്ര പരവുമായ ജീവിത വീക്ഷണവും യുക്തിബോധവും വളര്‍ത്തി സാമൂഹ്യ പ്രതിബദ്ധതയുള്ള പുതു തലമുറകളെ വാര്‍ത്തെടുക്കുകയാണ്, സമാന്തര വിദ്യാഭ്യാസ-സാംസ്കാരിക പ്രവര്‍ത്തനത്തിലൂടെ ബാലസംഘം ലക്ഷ്യമാക്കുന്നത് ഈ ലക്‌ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ വേണ്ടി പ്രവത്തിക്കുന്ന ബാലസംഘം പ്രവര്‍ത്തകര്‍ക്ക് മാനവ സമൂഹത്തിന്റെ വളര്‍ച്ചയെ പറ്റിയും , ഇന്ത്യയുടെ നാളെയെ പറ്റിയുമുള്ള അടിസ്ഥാന ധാരണകള്‍ ഉണ്ടാകേണ്ടാതായുണ്ട് . അതോടൊപ്പം കുട്ടികളുടെ പ്രകൃതം സംബന്ധിച്ച നൂതന മനശാസ്ത്ര സിന്ദ്ധാന്തങ്ങളെ കുറിച്ചും മനുഷ്യ വിമോചനം ലാക്കാക്കി യുള്ള വിദ്യാഭ്യാസ സങ്കല്‍പ്പങ്ങളെ കുറിച്ചും ആഴത്തിലുള്ള അറിവും അവര്‍ക്കുണ്ടായിരിക്കണം
ബാലസംഘം പ്രവര്‍ത്തനങ്ങളുടെ വിപുലീകരണത്തിനും അവയുടെ ഉള്‍ക്കാമ്പ് വര്‍ദ്ധിപ്പിക്കുന്നതിനും ഈ വെബ്‌ സൈറ്റ് സഹായകമാകുമെന്ന് കരുതുന്നു .
" പഠിച്ചു ഞങ്ങള്‍ നല്ലവരാകും ജയിച്ചു ഞങ്ങള്‍ മുന്നേറും പടുത്തുയര്തും ഭാരത മണ്ണില്‍ സമത്വ സുന്ദര നവലോകം ... "

കുട്ടികളുടെ അവകാശ പ്രഖ്യാപനം


ബാലവകാശങ്ങള്‍ സംരക്ഷിക്കാത്ത ജനാധിപത്യം പൂര്‍ണമല്ല എന്ന മുദ്രാവാക്യമുയര്‍ത്തി ബാലസംഘത്തിന്റെ നേതൃത്വത്തില്‍ എരിയയ്ക്കകത്തെ വില്ലേജുകളില്‍ പൊതു യോഗങ്ങള്‍ സംഘടിപ്പിച്ചു അവകാശ പ്രഖ്യാപന പ്രതിജ്ഞ എടുത്തു.
വിവിധ പരിപടികളിലായി സി എം വിനയചന്ദ്രന്‍ മാഷ്‌ , എന്‍ വി പ്രകാശന്‍ മാഷ്‌, അഭിലാഷ്‌.കെ. വി  ഉമേഷ്‌ പിലിക്കോട്‌,
രജിന, പ്രകാശ്‌ കുതിരുമ്മല്‍, രാഘവന്‍, ജുനെഷ്‌, അരവിന്ദാക്ഷന്‍, സത്യന്‍ മാഷ്‌ , രമേശന്‍ കെ , സരയൂ, യദു, ജയപ്രകാശ്‌ , രമേശന്‍ , തുടങ്ങിയവര്‍ സംസാരിച്ചു. അനുബന്ധമായി കുട്ടികളുടെ കലാ പരിപാടികള്‍, നാടന്‍ പാട്ടുകള്‍, കുട്ടികളുടെ ചലച്ചിത്ര പ്രദര്‍ശനം എന്നിവയും സംഘടിപ്പിച്ചു. 










 









1 അഭിപ്രായം:

Related Posts Plugin for WordPress, Blogger...