കേ രളത്തിലെ കുട്ടികളുടെ സമാന്തര വിദ്യാഭ്യാസ സാംസ്കാരിക പ്രസ്ഥാനമാണ് ബാലസംഘം . ശാസ്ത്രീയവും ചരിത്ര പരവുമായ ജീവിത വീക്ഷണവും യുക്തിബോധവും വളര്‍ത്തി സാമൂഹ്യ പ്രതിബദ്ധതയുള്ള പുതു തലമുറകളെ വാര്‍ത്തെടുക്കുകയാണ്, സമാന്തര വിദ്യാഭ്യാസ-സാംസ്കാരിക പ്രവര്‍ത്തനത്തിലൂടെ ബാലസംഘം ലക്ഷ്യമാക്കുന്നത് ഈ ലക്‌ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ വേണ്ടി പ്രവത്തിക്കുന്ന ബാലസംഘം പ്രവര്‍ത്തകര്‍ക്ക് മാനവ സമൂഹത്തിന്റെ വളര്‍ച്ചയെ പറ്റിയും , ഇന്ത്യയുടെ നാളെയെ പറ്റിയുമുള്ള അടിസ്ഥാന ധാരണകള്‍ ഉണ്ടാകേണ്ടാതായുണ്ട് . അതോടൊപ്പം കുട്ടികളുടെ പ്രകൃതം സംബന്ധിച്ച നൂതന മനശാസ്ത്ര സിന്ദ്ധാന്തങ്ങളെ കുറിച്ചും മനുഷ്യ വിമോചനം ലാക്കാക്കി യുള്ള വിദ്യാഭ്യാസ സങ്കല്‍പ്പങ്ങളെ കുറിച്ചും ആഴത്തിലുള്ള അറിവും അവര്‍ക്കുണ്ടായിരിക്കണം
ബാലസംഘം പ്രവര്‍ത്തനങ്ങളുടെ വിപുലീകരണത്തിനും അവയുടെ ഉള്‍ക്കാമ്പ് വര്‍ദ്ധിപ്പിക്കുന്നതിനും ഈ വെബ്‌ സൈറ്റ് സഹായകമാകുമെന്ന് കരുതുന്നു .
" പഠിച്ചു ഞങ്ങള്‍ നല്ലവരാകും ജയിച്ചു ഞങ്ങള്‍ മുന്നേറും പടുത്തുയര്തും ഭാരത മണ്ണില്‍ സമത്വ സുന്ദര നവലോകം ... "

ബാലദിന ഘോഷയാത്ര

ഡിസംബര്‍ 28 ബാലസംഘം സ്ഥാപക ദിനത്തോടനുബന്ധിച്ചു,  ജനിച്ചു വീഴുന്ന ഓരോ കുഞ്ഞിനും 10000 രൂപ  നിക്ഷേപം പദ്ധതി പുനരാരംഭിക്കുക, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കുക , സമഗ്ര ബാലനയം നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തി ബാലസംഘം തൃക്കരിപ്പൂര്‍ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച,
ബാലദിന ഘോഷയാത്ര കൊടക്കാട് 1 വില്ലേജിലെ പൊള്ളപ്പോയിലില്‍ നിന്ന് ആരംഭിച്ചു . വെള്ളചാലില്‍ സമാപിച്ച ഘോഷയാത്ര യുടെ സമാപന പൊതുയോഗം  ഡി വൈ എഫ് ഐ ജില്ല പ്രസിഡണ്ട്‌  സ : മധു മുതിയക്കാല്‍ ഉത്ഘാടനം ചെയ്തു.

ഘോഷയാത്രയില്‍ മികച്ച ചലന നിശ്ചല ദൃശ്യങ്ങള്‍ അവതരിപ്പിച്ച വില്ലെജുകള്‍ക്കുള്ള സമ്മാന ദാനം ബാലസംഘം  ജില്ലാ കമ്മിറ്റി അംഗം കെ . ജാനു നിര്‍വഹിച്ചു . ഏരിയ പ്രസിഡണ്ട്‌  രജിന വി അധ്യക്ഷയായ പരിപാടിയില്‍ സംഘാടക സമിതി കണ്വീനര്‍ ജുനെഷ് , ഏരിയ സെക്രട്ടറി ഉമേഷ്‌ എന്നിവര്‍ സംസാരിച്ചു.

ആയിരത്തിലധികം  കൂട്ടുകാരും നാട്ടുകാരും  പങ്കെടുത്ത ഘോഷയാത്രയില്‍ മികച്ച ചലന നിശ്ചല ദൃശ്യങ്ങള്‍ അവതരിപ്പിച്ചതിന് ഒന്നും രണ്ടും സ്ഥാനങ്ങള്‍ യഥാക്രമം വലിയ പറമ്പ (നോര്‍ത്ത് ), കൊടക്കാട് 1  വില്ലേജുകള്‍ നേടി.
ബാലസംഘം പിലിക്കോട് വില്ലേജ് കമ്മിറ്റിയുടെ സംഗീത ശില്‍പം , നാടന്‍ പാട്ടുകള്‍ എന്നിവയും അവതരിപ്പിച്ചു .

 
 





























ബാലസംഘം പിലിക്കോട് വില്ലേജ് കമ്മിറ്റി അവതരിപ്പിച്ച സംഗീത ശില്‍പം


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...