കേ രളത്തിലെ കുട്ടികളുടെ സമാന്തര വിദ്യാഭ്യാസ സാംസ്കാരിക പ്രസ്ഥാനമാണ് ബാലസംഘം . ശാസ്ത്രീയവും ചരിത്ര പരവുമായ ജീവിത വീക്ഷണവും യുക്തിബോധവും വളര്‍ത്തി സാമൂഹ്യ പ്രതിബദ്ധതയുള്ള പുതു തലമുറകളെ വാര്‍ത്തെടുക്കുകയാണ്, സമാന്തര വിദ്യാഭ്യാസ-സാംസ്കാരിക പ്രവര്‍ത്തനത്തിലൂടെ ബാലസംഘം ലക്ഷ്യമാക്കുന്നത് ഈ ലക്‌ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ വേണ്ടി പ്രവത്തിക്കുന്ന ബാലസംഘം പ്രവര്‍ത്തകര്‍ക്ക് മാനവ സമൂഹത്തിന്റെ വളര്‍ച്ചയെ പറ്റിയും , ഇന്ത്യയുടെ നാളെയെ പറ്റിയുമുള്ള അടിസ്ഥാന ധാരണകള്‍ ഉണ്ടാകേണ്ടാതായുണ്ട് . അതോടൊപ്പം കുട്ടികളുടെ പ്രകൃതം സംബന്ധിച്ച നൂതന മനശാസ്ത്ര സിന്ദ്ധാന്തങ്ങളെ കുറിച്ചും മനുഷ്യ വിമോചനം ലാക്കാക്കി യുള്ള വിദ്യാഭ്യാസ സങ്കല്‍പ്പങ്ങളെ കുറിച്ചും ആഴത്തിലുള്ള അറിവും അവര്‍ക്കുണ്ടായിരിക്കണം
ബാലസംഘം പ്രവര്‍ത്തനങ്ങളുടെ വിപുലീകരണത്തിനും അവയുടെ ഉള്‍ക്കാമ്പ് വര്‍ദ്ധിപ്പിക്കുന്നതിനും ഈ വെബ്‌ സൈറ്റ് സഹായകമാകുമെന്ന് കരുതുന്നു .
" പഠിച്ചു ഞങ്ങള്‍ നല്ലവരാകും ജയിച്ചു ഞങ്ങള്‍ മുന്നേറും പടുത്തുയര്തും ഭാരത മണ്ണില്‍ സമത്വ സുന്ദര നവലോകം ... "

ബാലദിന ഘോഷയാത്ര സംഘാടകസമിതി

ബാലദിന ഘോഷയാത്ര സംഘാടകസമിതി രൂപീകരിച്ചു

ഡിസംബര്‍ 28 ബാലസംഘം സ്ഥാപക ദിനത്തിന്റെ ഭാഗമായുള്ള ബാലദിന ഘോഷയാത്രയുടെ സംഘാടക സമിതി രൂപീകരിച്ചു.

ചെയര്‍മാന്‍               : പിപി സുകുമാരന്‍
വൈസ് ചെയര്‍മാന്‍  : സി വി ഗോപാലകൃഷ്ണന്‍
കണ്വീനര്‍                   : ജുനെഷ്
ജനിച്ചു വീഴുന്ന ഓരോ കുഞ്ഞിനും 10000 രൂപ  നിക്ഷേപം പദ്ധതി പുനരാരംഭിക്കുക, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കുക , സമഗ്ര ബാലനയം നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തി കൊണ്ട് നടക്കുന്ന  ബാലദിന ഘോഷയാത്ര ഡിസംബര്‍ 28 നു വൈകീട്ട് 3 മണിക്ക് കൊടക്കാട് പൊള്ളപ്പൊയില്‍  നിന്നും ആരംഭിക്കും   വെള്ളചാലില്‍  സമാപിക്കുന്ന ജാഥയുടെ സമാപന സമ്മേളനം dyfi  യുടെ ജില്ല പ്രസിടന്റ്റ് മധു മുതിയക്കല്‍ ഉത്ഘാടനം ചെയ്യും .















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...